Monday, December 20, 2010

കാവിലെ മഴ










നിലാവിന്റെ നീല നൂലിഴകൾ നീണ്ടു കിടക്കുന്ന നാട്ടുവഴികളിലേ പ്രകാശ രേഖകൾക്കിടയിലെ ഇരുട്ടിലൂടെ മിന്നാമിന്നികൾ പറന്ന് ചന്ദ്രബിംബത്തിൽ അലിഞ്ഞു ചേരുന്നു....ചീവിടുകളൂടെയും ചെറുപ്രാണികളൂടെയും ഇടമുറിയാതെയുള്ള പശ്ചാത്തല സംഗീതത്തിനു അനുസരിച്ചു കാവിനു കുടപിടിച്ചു നിൽക്കുന്ന പെരാലിൻ ഇലകൾ ഭൂമിയിൽ നിഴൽ ന്യത്തം ചെയ്യുന്നു...ദേഹത്തു വീണുകിടക്കുന്ന പ്രാകാശരേഖകളെ തട്ടിമാറ്റാൻ പുൽക്കൊടികളെ സാഹായിച്ചു കൊണ്ടു കാറ്റ് അവിടം ആകെ ഓടി നടക്കുന്നു....ഈ സമയം ദൂരെ മാമലകൾക്കുള്ളിൽ ഒളിച്ച് ഇരുന്നുന്നിരിന്ന ശുഭവസ്ത്രധാരികളായ മഞ്ഞിൻ പടയാളികൾ ഒരൊരുത്തരായി വന്നു കാവിനു ചുറ്റും നിലയുറപ്പിച്ചു.......അതുകണ്ടു കാവിലെ കാടിനുള്ളിൾ പതുങ്ങിയിരുന്ന അശൂഭവസ്ത്രധാരികളായ കാവിന്റെ സംരക്ഷകസംഘം എല്ലാവരും പുറത്തിറങ്ങി അവരവരുടെ സ്ഥാനങ്ങളിൽ നിന്നു....എപ്പൊൾ വേണമെങ്കിലും കേട്ടെക്കാവുന്ന രെണഭേരിക്കു കാതോർത്തുക്കൊണ്ടു വ്യക്ഷലാതാതികാൾ ശ്വാസം അടക്കിപിടിച്ചു നിന്നു..മുകളിൽ ആകാശത്തു ചന്ദ്രകുമാരനെ കരിമേഘത്തിൻ പടയാളികൾ പരാജയ പെടുത്തിയിരുന്നു.. കാവിൽ നിന്നും ഓടി ഒളിച്ച പ്രാകാശത്തിന്റെ കൈകൾ അകലെ ചക്രവാളങ്ങളിൽ പെരും‌മ്പറ മുഴക്കാൻ തുടങ്ങി....ആസന്നമായ യുദ്ധത്തിന്റെ ഭീതി ഓർത്തു തവളക്കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി... അലറി വിളിച്ചു യുദ്ധകാഹളം മുഴക്കി വന്ന കാറ്റ് കാവിനെ മൊത്തം പിടിചു കുലുക്കി ക്കൊണ്ടു കടന്നു പൊയി...യുദ്ധം ആരംഭിച്ചു.....കരിമെഘത്തിൻ പടയാളികൾ മഴനൂലിലൂടെ കാവിലേക്കു ഊർന്നിറങ്ങി തുടങ്ങി...കാവിനെ വളഞ്ഞിരിക്കുന്ന മഞ്ഞിന്റെ പടയാളികൾ അവരുടെ തണുപ്പിന്റെ കുന്തമുനകൾ കാവിലേക്കു കുത്തി ഇറക്കി..................

Thursday, November 4, 2010

പ്രണയം






പ്രണയം......മനുഷ്യനെ ദൈവം ആക്കി മാറ്റുന്ന ദിവ്യത്ഭുതം..........
സ്വയം കണ്ടെത്താൻ കഴിവില്ലാത്ത മനുഷ്യർക്കു ദൈവം നൽകിയ സാ‍ന്ത്വനം.....
പ്രണയിക്കുക.....പൂർണ്ണമായും ആ പ്രണയത്തിൽ മുഴുകുക........
പ്രണയത്തിലൂടെ തന്റെ ഞാൻ എന്ന ഭാവത്തെ ഇല്ലാതെ ആക്കുക.........
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ തന്നെ തന്റെ സ്നെഹം മുഴുവൻ ആയി കൊടുക്കുക......
ഹ്യദയത്തെ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാക്കുക........മനസ്സിനെ അപ്പൂപ്പൻ താടി പോലെ ഭാരം ഇല്ലാതെ ആക്കുക................
അപ്പൊൾ അതു സംഭവിക്കും.....നിങ്ങൾ പോലും അറിയാതെ......
മനുഷ്യൻ ദൈവം ആയി മാറുന്ന ആ ദിവ്യത്ഭുതം............

Tuesday, March 23, 2010

ആത്മപങ്കാളി (ലേഖനം)




പ്രപഞ്ചം ഉണ്ടായ സമയത്തു എല്ലാം തന്നെ ഒരേ ഒരു ആത്മാവിന്റെ ഭാഗം ആയിരുന്നു. അതിനെ നാം പ്രപഞ്ചാത്മവ് എന്നാണു വിളിക്കുന്നത്. പിന്നീട് എപ്പോഴൊ ആ പ്രപഞ്ചാത്മവു വിഭജിക്കപ്പെട്ടു പലതാ‍യി രൂപാന്തരം പ്രാപിച്ചു ആണു ഇന്നു കാണുന്ന രൂപത്തിൽ ഈ പ്രപഞ്ചം ഉണ്ടായത്. ആത്മാവുകൾ സ്വയം വിഭജിക്കുകയും പിന്നീട് എപ്പൊഴൊ ഒന്നായിത്തീരുകയും അവസാനം അതു പ്രപഞ്ചാ‍ത്മാവിൽ ലയിക്കുകയും ചെയ്യുന്നു . ഈ ലയിച്ചു ചേരലിനെ ആണ് നാം മൊക്ഷം എന്നു വിളിക്കുന്നത്. എപ്പൊഴൊ നമ്മുടെ ആത്മവിന്റെ ഭാഗം ആയിരുന്നതും , പിന്നീട് എപ്പൊഴൊ വിഭജിച്ചു മറ്റൊന്നായി തീർന്നതുമാ‍യ ഒരു ആത്മാവിനെ , നാം സ്വയം അറിയാതെ തേടുന്നുണ്ട് ഒരൊ ജന്മങ്ങളിൾ...നമുക്ക് അതിനെ നമ്മുടെ ആത്മപങ്കാളി എന്നു വിളിക്കാം. ..എല്ലാ മനുഷ്യരുടെ ഉള്ളിലും വളർന്നു വരുമ്പോൾ ബോധപൂർവം അല്ലാതെ തന്നെ ഒരു ideal partner രൂപപ്പെട്ടു വരും.....ഒരു സ്ത്രീ കണ്ടുമുട്ടുന്ന എല്ലാ പുരുഷന്മാരിലും, ഒരു പുരുഷൻ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളിലും കണ്ടെത്താൻ ശ്രമിക്കുന്നത് ഈ സാങ്കൽ‌പ്പിക വ്യക്തിത്വത്തെയാണ് . നിർഭാഗ്യവശാൽ വളരെ അപൂർവ്വം വ്യക്തികൾക്കൊഴിച്ച് മറ്റാർക്കും തന്നെ തന്റെ ആത്മപങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ല...കാരണം വ്യക്തികൾ സ്വയം നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് അല്ലായിത് ...ഒരു വ്യക്തിക്ക് തന്റെ ആത്മപങ്കാളിയെ അയാൾക്കു മുന്നിൽ വെളിപെടുത്തി കൊടുക്കുന്നതു വിശ്വമഹാപ്രക്യതി തന്നെ ആണ്. .. ഈ കണ്ടെത്തൽ ആവട്ടെ പ്രക്യതി എപ്പൊഴൊ എഴുതിവച്ചിട്ടുള്ള സംഭവ്യതയുടെ അത്യപൂർവ്വമായ സംഗമം ആണ് . അതു കൊണ്ടു തന്നെ കണ്ടെത്തുന്നവർക്കാവട്ടെ ഒരുമിക്കുന്നതിനായി അതി സങ്കീർണ്ണമായ പ്രതിബന്ധങ്ങളെ അതി ജീവിക്കേണ്ടതായിട്ടുവരും. ഈ പ്രതിബന്ധങ്ങൾ എല്ലാം തന്നെ പ്രക്യതി ഒരുക്കിയിരിക്കുന്നത് സ്വയം പാകപ്പെടലിന്റെ ഒരു ഭാഗം ആയിട്ടാണ്... വളർച്ചയുടെ ഘട്ടങ്ങളിൾ, സമൂഹം ബോധമനസ്സിൽ അടിച്ചേൽ‌പ്പിച്ചിരിക്കുന്ന മിഥ്യാധാരണകളുടെയും സങ്കൽ‌പ്പങ്ങളുടേയും പുറംതോട് പൊട്ടിച്ചു എറിയേണ്ടത് ഈ യാത്രയുടെ ഭാഗമാണ് . ആത്മപങ്കാളിയിലേക്കുള്ള ഈ യാത്രയിൽ മാ‍ർഗ്ഗനിർദ്ദേശം തരുന്നത് സ്വന്തം ആത്മബോധം തന്നെ ആണ് . സ്വന്തം മനസാക്ഷിയുടെ ശബ്ദം ശ്രവിച്ചു മുന്നൊട്ട് പൊകുന്നവരിൽ സാമൂഹിക ബോധം ഇടപ്പെട്ടു പലതരം ആശയക്കുഴപ്പങ്ങളും സ്യഷ്ടിക്കാറുണ്ട്. ഇത് വ്യക്തി ബോധവും സാമൂഹിക ബോധവും തമ്മിൽ പ്രകടമായ ഒരു വൈരുദ്ധ്യത്തിനുകാരണം ആകുന്നു... ഉദാഹരണത്തിന് -ആത്മപങ്കാളിയുമായി ഒന്നിച്ചു ജീവിക്കുന്നതിനായി സമൂഹം അംഗീകരിക്കുന്ന ബന്ധങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പൊൾ അതു മനസ്സിൽ ഉപരിപ്ലവങ്ങളായ ചില ആശയ സംഘർഷങ്ങൾ സ്യഷ്ടിക്കുന്നു . അങ്ങിനെ വിത്യസ്തങ്ങൾ ആയ തത്വചിന്തകളിലൂടേയൊ ആദർശങ്ങളിലൂടെയൊ സാമൂഹിക ബോധം വ്യക്തി ബോധത്തെ പരിവർത്തനപ്പെടുത്താനോ അല്ലെങ്കിൽ അടിച്ചമർത്താനോ ശ്രമിക്കുന്നു . ആശയപരമാ‍യ ഇത്തരം സംഘർഷങ്ങളെ അതിജീവിച്ച് സ്വന്തം ഹ്യദയത്തിന്റെ ശബ്ദം ശ്രവിച്ചു മുന്നൊട്ട് പോകുന്നവർക്കു മാ‍ത്രമേ പരമം ആയ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാ‍ധിക്കുകയുള്ളു.ശക്തമായ സാമൂഹിക ബോധത്തിനുമേൽ ആത്മബോധത്തിന്റെ സഹായത്താൽ വ്യക്തിബോധം കൊണ്ട് വിജയം വരിക്കുവാൻ വളരെ ദുർലഭം പേർക്കെ കഴിയു....അതിനു വേണ്ടി സമൂഹത്തിനു മുന്നിൽ അവർക്കു പലതും ഹൊമിക്കേണ്ടതായിട്ടുവരും.കാരണം എല്ലാം നഷ്ടപ്പെടുത്തി ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങി തിരിക്കുന്നവർക്ക് മാത്രമേ നിത്യതയുടെ ആ ആനന്ദം അനുഭവിക്കാൻ സാധിക്കു........ . ... പരസ്പരം സ്നേഹിക്കുന്നതിലൂടെ അതിശക്തമായ ഊർജ്ജം ആത്മപങ്കാളികളായ രണ്ട് വ്യക്തികൾ തമ്മിൽ സംപ്രേക്ഷണം ചെയ്യപെടുന്നതാണ്........അതിശക്തമായ ഈ ഊർജ്ജത്തെ വൈകാരിക തലത്തിൽ അല്ലാതെ തന്നെ സ്വീകരിക്കുക എന്നതാണ് ആത്മബോധത്തെ ശക്തിപെടുത്തുന്നതിനുള്ള മാർഗ്ഗം. ഇങ്ങിനെ സ്വീകരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ വെളിച്ചത്തിൽ ആത്മബോധത്തിന് സമയാസമയങ്ങളിൽ പ്രക്യതി നൽകുന്ന സൂചനകളെ മനസ്സിലാക്കാൻ സാധിക്കുന്നു.........ഈ സൂചനകളുടെ അടിസ്ഥാനത്തിൽ മുന്നൊട്ടു പൊകുന്ന ആത്മപങ്കാളികളായ രണ്ട് വ്യക്തികൾ...., തങ്ങളുടെ ആത്മസത്വത്തെ , തന്റെ പങ്കാളിയിൽ കണ്ടെത്തുകയും അങ്ങിനെ പരസ്പരം ഒന്നാണ് എന്നുള്ള ഒരു ആത്മബോധത്തിൽ എത്തി ചേരുകയും ചെയ്യുന്നു. അങ്ങിനെ ഒരെ ആത്മബോധമായി തീർന്ന രണ്ട് വ്യക്തികൾ ഒന്നായി ചേർന്ന് നിത്യമായ ആ പരമാനന്ദത്തെ അനുഭവിക്കുകയും.. അവസാനം എങ്ങു നിന്ന് പുറപ്പെട്ടൊ ആ മഹാപ്രപഞ്ചത്തിന്റെ ആത്മാവിൽ വിലയം പ്രാപിക്കുകയും ചെയ്യുന്നു ..........................................

Sunday, November 11, 2007

അവനും അവളും






വിശാലമായ കായലിനു മുകളിൽ മേഘങ്ങൾ ഇണചേർന്നു കൊണ്ടിരുന്നു. അനന്തമായ ഒരു സഞ്ചാരത്തിനു ശേഷം തീരമണഞ്ഞ നാവികരെ പോലെ കാറ്റ് അവിടം ആകെ തുള്ളിച്ചാടി നടന്നു. ഇടയ്ക്കെപോഴോ ആകാശം ഭൂമിയെ പ്രകാശത്താൽ സ്പർശിച്ചു. അതിന്റെ മുഴക്കം അന്തരീക്ഷമാകെ പ്രകമ്പനം കൊണ്ടു നിന്നു. നനഞ്ഞ തൂവലുകളുമായി പറന്നു വന്ന ഒരു കാക്ക വ്യക്ഷക്കൊമ്പിലിരുന്നു അതിന്റെ തൂവലുകൾ വ്യത്തിയാക്കിക്കൊണ്ടിരുന്നു. നന‌ഞ്ഞ പാർക്ക് ബെഞ്ചിൽ അവൻ ഇന്ന് ഏകനായിരുന്നു.


കായലിന്റെ തീരത്തുള്ള ആ പാർക്ക് നഗരവാസികൾക്ക് പണ്ടേ, പ്രിയപ്പെട്ട ഒരു വിശ്രമ കേന്ദ്രം ആയി മാറിയിരുന്നു. മിക്കവാറും സായഹ്ന‌ങ്ങളിൽ അവിടെ ഒഴിഞ്ഞ ബെഞ്ച്‌ കിട്ടുവാൻ ബുദ്ധി‌മുട്ടായിരുന്നു. എന്നാൽ ഇന്ന് പാർക്ക് വിജന‌മായിരുന്നു. .. കാലം തെറ്റിയ മഴയുടെ കടന്നു വരവായിരിക്കാം നഗരവാസി‌കളെ നേരത്തെ തന്നേ ദിവസാ‌ന്ത്യാ‌ത്തിന്റെ ആലസ്യത്തി‌ലെക്ക് തള്ളിവിട്ടത്.


മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായണ‌വൻ ആ പാർക്ക് ബെഞ്ചിൽ ഏകനായി ഇരിക്കുന്നത്. കാരണം, ഇതിനു മുൻപ് എപ്പൊഴും അവന്റേ ഇടതു വശം ചേർന്ന് ഇരിക്കാൻ അവളും ഉണ്ടായിരുന്നു. ഒരു വർഷക്കാലം , പെയ്‌തൊഴിഞ്ഞ മഴയുടെ ഈർപ്പം അന്തരീക്ഷത്തിൽ തങ്ങി നില്‍ക്കുന്ന ഒരു സായഹ്നത്തിൽ,
ഇതേ സ്ഥലത്തു വെച്ചാണ് അവൻ അവളെ ആദ്യമായി കാണുന്നത്.


വിടവാങ്ങുന്ന സൂര്യബിംബം.. ചേക്കേറാനായി കൂട്ടിലേക്ക് പറന്നു പോകുന്ന പക്ഷിക്കൂട്ടം.. മഴ പയ്തൊഴിഞ്ഞ ആകാശം... തുടങ്ങിയ പ്രക്യതിയിലേ ദ്യശ്യങ്ങൾ എല്ലാം തന്നെ അവന്റെ ഏകാന്തതയെ കൂടുതൽ കൂടുതൽ മുറിവേല്‍പ്പിച്ചിരുന്നു. എന്തിനും ഏതിനും തിരക്കു‌പിടിച്ച ആ നഗരത്തിൽ അവൻ എല്ലാത്തിനും പതുക്കേ ആയിരുന്നു. സുഹ്യത്തുക്കൾ ആരുംമില്ല... പരിചയക്കാരോ വളരെ കുറവ്... അവനും അവന്റെ തലതിരിഞ്ഞ കുറെ ചിന്തകളും മാത്രം. അവനെ സംബന്ധി‌ച്ചെടുത്തൊളം എന്തെങ്കിലും ഒന്ന് നേടുക എന്നത് വളരെ അർത്ഥശൂന്യമായ കാര്യമാണ് . രാത്രി...പകൽ വീണ്ടും രാത്രി, ഉറക്കം...ഉണർവ് വീണ്ടും ഉറക്കം, ജനനം... മരണം വീണ്ടും ജനനം എന്നിങ്ങനെ പ്രപഞ്ചത്തിലെ സകലതും ഒരു ചക്രത്തിൽ പെട്ട് അന്തമില്ലാതെ തിരിഞ്ഞു കൊണ്ടിരിക്കുന്നു. മനസ്സിന്റെ ഭാവങ്ങൾക്ക് പൊലും സ്ഥിരതയില്ല . എല്ലാം എപ്പൊഴും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ എന്തെ‌ങ്കിലും ഒന്നിനെ പിടിച്ചു നിർത്തുവാൻ ശ്രമിക്കുക എന്നത് മണ്ടത്തരം ആണെന്നാണ് അവന്റെ അഭിപ്രായം. എല്ലാവരും നൈമിഷികമായ സുഖ‌ഭോഗങ്ങളുടെ പുറകെ പായുംമ്പോൾ ഞാൻ മാത്രം പ്രപഞ്ചത്തിന്റെ കാപട്യം മനസ്സിലാക്കി അതിൽ നിന്നെല്ലാം ഒഴിഞ്ഞു‌മാറി നില്‍ക്കുന്നു....That is greatness........അതായിരുന്നു അവന്റെ ചിന്ത. ഞാൻ എല്ലാവരെക്കാളും വ്യത്യസ്ഥനാണ് എന്ന തൊന്നലാവാം അവനെ മറ്റുള്ളവരുമായി ഇടപഴകു‌ന്നതിൽ നിന്ന് അകറ്റി നിർത്തിയത്. മൂക്കാതെ പഴുത്ത മാങ്ങയെ പൊലെ ആയിരുന്നു അവന്റെ മനസ്സ്. അത് എപ്പോഴും ഒരു നെരിപ്പൊടി‌ലെന്നപ്പൊലെ നീറിക്കൊണ്ടിരുന്നു. അപകർഷതാ‌ബോധത്തെ മറച്ചു വെയ്ക്കാൻ മനസ്സ് നടത്തിയ നാടകത്തിൽ അവൻ പെട്ടു പൊയതാണ്. സ്വയം സ്യഷ്ടിച്ച ഒരു ബോധ‌മണ്ടലത്തിൽ അവൻ ഒരു വിഭ്രമത്തിൽ എന്ന പൊലെ ജിവിച്ചു വരുന്ന അവസരത്തിൽ ആണ് അവൾ അവന്റെ ജീവിതത്തിലെക്ക് കടന്നു വരുന്നത്.....

അമ്മയില്ലാതെ അഛന്‍ വളർത്തിയ കുട്ടി ആയതുകൊണ്ടാവാം അവൾക്ക് പുരുഷ‌സഹജമായ ധൈര്യവും സ്ഥിരോ‌ത്സാഹവും ഒക്കെ കൂടുതലായിരുന്നു. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെവിക്കൊണ്ടു കേൾക്കുന്നതിനു പകരം മനസ്സ് കൊണ്ടു ഗ്രഹിക്കുകയായിരുന്നു അവൾ‍. തെറ്റ്, ശരി എന്നൊക്കെ പറയുന്ന സമൂഹത്തിന്റെ മൂല്യ നിർണ്ണയത്തിൽ ഒന്നും അവൾ വിശ്വസിച്ചിരുന്നില്ല . തനിക്ക് ഉചിതം എന്നു തൊന്നുന്നത് പ്രവർത്തിക്കുക എന്നതായിരുന്നു അവളുടെ രീതി. സ്വന്തം ആദർശങ്ങളും അഭിപ്രായ‌ങ്ങളും പ്രായോഗീക ജീവതത്തിൽ നടപ്പി‌ൽ വരുത്തുന്നതിൽ അവൾ കുറയൊക്കെ വിജയിച്ചിരുന്നു. അത് അവൾക്ക് എന്തെന്ന് ഇല്ലാത്ത ഒരു ആന‌ന്ദം നല്‍കുകയും ചെയ്തിരുന്നു.

അവർ ആദ്യം തന്നെ പരസ്പരം ശ്രദ്ധിച്ചിരുന്നു‌വെങ്കിലും പ്രക്യതി സഹജമായ ആ ചോദനയെ പുറത്ത് കാണിക്കാതിരിക്കാൻ പ്രത്യേക‌മായി ശ്രമിച്ചിരുന്നു. സ്ഥിര‌മായി കാണുമ്പൊൾ ഉണ്ടാകുന്ന പരിചയം എപ്പൊഴൊ പതുക്കെ സൌഹ്യദത്തിലെക്ക് വഴി മാറി. അവൾ അവനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പൊഴൊക്കെ അവൻ സ്വയം ഉൾവലിയുകയായിരുന്നു. തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം നിഗൂഡതകൾ ഉള്ള പുരുഷനാണ് അവൻ എന്ന തൊന്നലാവാം അവളെ അവനിലേക്ക് അടുപ്പിച്ചത്. അവനെ സംബന്ധിച്ചെ‌ടുത്തൊളം എന്തെങ്കിലും ഒന്ന് ജിവിതത്തില്‍ വിലപ്പിടിപ്പു‌ള്ളതായി തീരുക എന്നത് അത്യാവശവും ആയിരുന്നു. അവളിലൂടെ അവൻ ലോകത്തെ കണ്ടു , ജീവിത‌ത്തെ കണ്ടു, അതിന്റെ ഭംഗി കണ്ടു. അവന്റെ ചിന്തകളെ എല്ലാം തകിടം മറിക്കുന്ന ഒന്നായിരുന്നു അത്. ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയുമെല്ലാം അവൻ മനസ്സിലക്കാൻ തുടങ്ങി . സ്നേഹിക്കുക..സ്നേഹിക്കപ്പെടുക എന്ന ജീവന്റെ അടിസ്ഥാന തത്വം ലംഘിക്ക‌പ്പെടുമ്പൊഴാണ് മനുഷ്യന്‍ അവനല്ലാതായി തീരുന്നത്. രാത്രിയിലേക്ക് പകൽ എന്നപോലെ അവനിലേക്ക് ആനന്ദം കടന്നു വരാൻ തുടങ്ങി...അവളിലൂടെ . അവനു ചുറ്റും സ്നേഹത്തിന്റെ പ്രകാശം പരക്കാൻ തുടങ്ങി. അഞ്ചാറു വർഷമായി അവനൊടൊപ്പം ഇടപഴകുന്ന സഹ‌പ്രവർത്തകരേയും ലൊഡ്ജിലേ അന്തേ‌വാസികളേയും അവൻ ആദ്യമായി കണ്ടു, അവർ അവന്റെ പുഞ്ചിരിച്ച മുഖവും.... . അവൻ ആ നഗരത്തിലെ തിരക്കിന്റെ ഭാഗമായി...... സ്വയം മറക്കാതെ......

എല്ലാ വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും അവർ പാർക്കിൽ കണ്ടു‌മുട്ടുമായിരുന്നു ...... അവൻ അവളിലൂടെയും , അവൾ അവനിലൂടെയും പരസ്പരം തിരയുകയായിരുന്നു അവരവരെ തന്നെ..... . അവർ ഒന്നിച്ചു സ്വപ്നങ്ങൾ കണ്ടില്ല, സ്വപ്നം എന്നത് ഭാവിയുടെ സ്യഷ്ടിയാണ് അവരോ പുതിയ വർത്ത‌മാന‌‌കാലത്തിന്റെയും . ഒന്നിച്ചിരിക്കുന്ന ആ നിമിഷം അത് മന്വന്തരത്തേക്കാളും ദൈർഘ്യം ഉള്ളതായിരുന്നു... കൂടുതലും മൌനം ആയിരുന്നു അവരുടെ ഭാഷ.... അത് ആത്മാവിന്റെ ഭാഷയാണ്..... അതിലൂടെ ആണ് അവർ ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നത്... അവൻ അവളേയൊ , അവൾ അവനെയൊ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നില്ല കാരണം അവർക്കറിയാമായിരുന്നു സ്വന്തമാക്കലിലൂടെ നഷ്ടമാകുന്ന എന്തൊ ഒന്ന് അവർക്കിടയിൽ ഉണ്ടെന്ന് . എപ്പോഴും നിറച്ചുകൊണ്ടിരിക്കുക....... ഒരിക്കലും നിറയാൻ അനുവദിക്കാതെ... നിറഞ്ഞു കഴിഞ്ഞാൽ തൂവാൻ തുടങ്ങും... അവർ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരുന്നു....കല്പാന്തത്തോളം.. അവൻ തന്നെ ആയിരുന്നു അവൾ... അവൾ തന്നെ ആയിരുന്നു അവൻ‍........ യിങും യാങും പോലെ .....ആൽ‌ഫയും ഒമേഗയും പോലെ....

വെളിച്ചം കായലിന്റെ ആഴങ്ങളിലേക്ക് ഊളി ഇട്ടു തുടങ്ങി. ചെറുവഞ്ചിക്കാരുടെ തുഴകൾക്ക് സമ്മർദ്ദം ഏറ്റിക്കൊണ്ട് ഒരു കപ്പൽ തുറമുഖം വിട്ടകന്നു. അകലങ്ങളിൽ പ്രകാശ‌ബിന്ധുക്കൾ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു . തീയറ്ററിൽ ആദ്യം ടിക്കറ്റ് എടുത്ത് കയറിയവന്റെ സന്തോഷത്തോടെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. അവനും വളരേ അധികം സന്തോഷം തൊന്നിയ ഒരു ദിവസമായിരുന്നു ഇന്ന് കാരണം ഇന്നായിരുന്നു അവളുടെ വിവാഹം .. അവനും പൊയിരുന്നു മംഗളങ്ങൾ അർപ്പിക്കാൻ... ഇരുട്ടിനു കനം കൂടി വന്നു . ആകാശം പുതിയ ഒരു മഴക്കുള്ള പടക്കോപ്പ് കൂട്ടാൻ തുടങ്ങി. അവൻ എഴുന്നേറ്റു.......... അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തൊന്നി അതിന്റെ നിർവ്യതിയിൽ മുറിയിലേക്ക് നടന്നു. അകലെ എവിടയൊ അപ്പൊൾ മഴപെയ്യാൻ തുടങ്ങിയിരുന്നു.


“ പ്രണയം ” പലരും പറഞ്ഞ് പഴകിയ ആ വാക്കിനെ നമുക്ക് വെറുതെ വിടാം....പകരം ആ‍ അനുഭവത്തിൽ, അതിലെ ആനന്ദത്തിൽ ,അതിന്റെ ശാന്തതയിൽ, നമുക്ക് ലയിക്കാം .ഒരിക്കല്‍ അനുഭവിച്ചാൽ വീണ്ടും വീണ്ടും അതിലേക്ക് എത്തി ചേരാൻ നമ്മെ പ്രേരിപ്പിക്കുന്ന ആ നിർവ്യതിയെ നമുക്ക് ധ്യാനിക്കാം.............

ഇതോടൊപ്പം ഷെല്ലിയുടെ രണ്ട് വരി കവിതകൂടി ..........

“ ലോകം പ്രേമം എന്ന് വിളിക്കുന്നത് എന്തൊ

അതെന്റെ കൈയ്യിൽ ഇല്ല

പക്ഷെ, എന്റെ പെണ്ണേ

നക്ഷത്രത്തെ മോഹിക്കുന്ന ശലഭത്തിന്റെ

പ്രഭാതത്തെ കാത്തിരിക്കുന്ന പ്രദോഷത്തിന്റെ

ആ ഹ്യദയ‌ഭാവം നീ സ്വീകരിക്കുമൊ...........???




Friday, November 9, 2007

സഖി (കവിത)

എന്നോ കണ്ടു ഞാന്‍
നിന്നെ എന്‍ സ്വപ്നത്തില്‍
എന്‍ ജീവസഖിയായി, എന്‍ അരികില്‍...
പ്രണയത്തിന്‍ ആദ്യാക്ഷരം
അറിഞ്ഞു ഞാന്‍ നിന്നില്‍,
ഒരു ചുംബനമായി നീ
എന്നില്‍ നിറഞ്ഞു നിന്നു‌
കനവിന്ടെ കാണാത്ത
തീരത്തു നീ നില്‍‌ക്കേ‌

ഒരു മലര്‍ത്തോ‌ണിയില്‍
ഞാന്‍ വന്നണഞ്ഞു..
ഒരു മഴ‌ത്തു‌ള്ളിയില്‍ നാം
സ്വപ്നങ്ങള്‍ പങ്കി‌ട്ടു
ഒരു മഴ‌മേഘ‌ത്തേരില്‍ നാം‌
യാത്രയായി.........
എന്നും നീ എന്നോടു-
കൂടെയുണ്ട് എങ്കില്‍
ഒരിക്കലും മായില്ല
ഈ വസന്തം........

ഒ‍ാട്ടം(കവിത)

ഒ‍ാട്ടം ഒ‍ാട്ടം ജീവിത ഒ‍ാട്ടം
തുടക്കവും എന്നെന്ന് അറിയില്ല
ഒടുക്കവും എന്നെന്ന് അറിയില്ല
ലക്‍ഷ്യവും ഏതെന്നറിയില്ല

കാലമാം ചക്രം തിരിയുമ്പൊള്‍
എത്തുന്നു ഞാനും അറിയാതെ
ഘൊരമാം സംസാരപാതയില്‍
കാണുന്നു ഒ‍ാടുന്ന ജന്മ്ങള്‍
അണിചേരുന്നു ഞാനും ഈ ഒ‍ാട്ടത്തില്‍
ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ മന്ത്രവുമായി
അതിവേഗത്തില്‍ ഒ‍ാടുവാന്‍ നോ‍ക്കുന്നു
ക്ഷീണവും ദാഹവും തൊന്നുമ്പോള്‍
ഒ‍ാട്ടത്തിന്‍ ഭാവങ്ങള്‍ മാറ്റുന്നു
പുത്തന്‍ ഉണര്‍വുമായി
ഒ‍ാടുന്നു പിന്നെയും മുന്നോട്ട്
അങ്ങിനെ ഒ‍ാടുന്ന യാത്രയില്‍
കാണുന്നു കൊഴിയുന്ന പുഷ്പങ്ങള്‍
ആത്മ‌മിത്രങ്ങള്‍‌, ബെന്ധുക്കള്‍‌ എല്ലാരും‌
തളര്‍ന്നു വീണു മരിക്കുന്നു
എന്നിട്ടും നിര്‍ത്താതെ ഒ‍ാടുന്നു
അവസാനം ഞാനും തളരുന്നു
നിര്‍ത്തുവാ‌നൊ‌തുന്നു സോദരരോട്
പുച്‌ഛിച്ചു‌ കൊണ്ടവര്‍‌ ഒ‍ാടുന്നു
കാലമാം യവനിക ചിരിക്കുന്നു.....

കുരുക്ഷേത്രം(കവിത)

ജീവിതമാകും കുരു‌ക്ഷേത്രത്തില്‍
പൊരുതി മരിക്കും യൊദ്ധാക്ക‌ള്‍ നാം
മാത്സ്‌ര്യത്തിന്‍ വാള്‍ ഏന്തി
പൊരുതി മരിക്കും മൂഡന്‍‌മാര്‍....

പകയാണ് ഇവിടെ രാജാവ്
മത്സരമാണ് കാലാള്‍
കാര്യമറിയതെ എന്നാലും
പൊരുതി മരിക്കും മണ്‍‌ടന്‍‌മാര്‍....

എല്ലാം നേടിയെടുക്കാനായി
അണിയും പടച്ചട്ട നാം ഇവിടെ
ഇറങ്ങും കുരു‌ക്ഷേത്രങ്ങ‌ള്ളീല്‍
എല്ലാം തകര്‍ത്തു‌ടച്ചീടുന്നു.....

അന്ത്യ നാള‌ടുക്കു‌മ്പൊള്‍
വെറുതേ ചിന്തിച്ചീടുന്നു
എന്തുനേടി നാം ഇവിടെ
ജീവിതം വ്യഥയായി പൊയല്ലൊ.........