Monday, December 20, 2010

കാവിലെ മഴ










നിലാവിന്റെ നീല നൂലിഴകൾ നീണ്ടു കിടക്കുന്ന നാട്ടുവഴികളിലേ പ്രകാശ രേഖകൾക്കിടയിലെ ഇരുട്ടിലൂടെ മിന്നാമിന്നികൾ പറന്ന് ചന്ദ്രബിംബത്തിൽ അലിഞ്ഞു ചേരുന്നു....ചീവിടുകളൂടെയും ചെറുപ്രാണികളൂടെയും ഇടമുറിയാതെയുള്ള പശ്ചാത്തല സംഗീതത്തിനു അനുസരിച്ചു കാവിനു കുടപിടിച്ചു നിൽക്കുന്ന പെരാലിൻ ഇലകൾ ഭൂമിയിൽ നിഴൽ ന്യത്തം ചെയ്യുന്നു...ദേഹത്തു വീണുകിടക്കുന്ന പ്രാകാശരേഖകളെ തട്ടിമാറ്റാൻ പുൽക്കൊടികളെ സാഹായിച്ചു കൊണ്ടു കാറ്റ് അവിടം ആകെ ഓടി നടക്കുന്നു....ഈ സമയം ദൂരെ മാമലകൾക്കുള്ളിൽ ഒളിച്ച് ഇരുന്നുന്നിരിന്ന ശുഭവസ്ത്രധാരികളായ മഞ്ഞിൻ പടയാളികൾ ഒരൊരുത്തരായി വന്നു കാവിനു ചുറ്റും നിലയുറപ്പിച്ചു.......അതുകണ്ടു കാവിലെ കാടിനുള്ളിൾ പതുങ്ങിയിരുന്ന അശൂഭവസ്ത്രധാരികളായ കാവിന്റെ സംരക്ഷകസംഘം എല്ലാവരും പുറത്തിറങ്ങി അവരവരുടെ സ്ഥാനങ്ങളിൽ നിന്നു....എപ്പൊൾ വേണമെങ്കിലും കേട്ടെക്കാവുന്ന രെണഭേരിക്കു കാതോർത്തുക്കൊണ്ടു വ്യക്ഷലാതാതികാൾ ശ്വാസം അടക്കിപിടിച്ചു നിന്നു..മുകളിൽ ആകാശത്തു ചന്ദ്രകുമാരനെ കരിമേഘത്തിൻ പടയാളികൾ പരാജയ പെടുത്തിയിരുന്നു.. കാവിൽ നിന്നും ഓടി ഒളിച്ച പ്രാകാശത്തിന്റെ കൈകൾ അകലെ ചക്രവാളങ്ങളിൽ പെരും‌മ്പറ മുഴക്കാൻ തുടങ്ങി....ആസന്നമായ യുദ്ധത്തിന്റെ ഭീതി ഓർത്തു തവളക്കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി... അലറി വിളിച്ചു യുദ്ധകാഹളം മുഴക്കി വന്ന കാറ്റ് കാവിനെ മൊത്തം പിടിചു കുലുക്കി ക്കൊണ്ടു കടന്നു പൊയി...യുദ്ധം ആരംഭിച്ചു.....കരിമെഘത്തിൻ പടയാളികൾ മഴനൂലിലൂടെ കാവിലേക്കു ഊർന്നിറങ്ങി തുടങ്ങി...കാവിനെ വളഞ്ഞിരിക്കുന്ന മഞ്ഞിന്റെ പടയാളികൾ അവരുടെ തണുപ്പിന്റെ കുന്തമുനകൾ കാവിലേക്കു കുത്തി ഇറക്കി..................

Thursday, November 4, 2010

പ്രണയം






പ്രണയം......മനുഷ്യനെ ദൈവം ആക്കി മാറ്റുന്ന ദിവ്യത്ഭുതം..........
സ്വയം കണ്ടെത്താൻ കഴിവില്ലാത്ത മനുഷ്യർക്കു ദൈവം നൽകിയ സാ‍ന്ത്വനം.....
പ്രണയിക്കുക.....പൂർണ്ണമായും ആ പ്രണയത്തിൽ മുഴുകുക........
പ്രണയത്തിലൂടെ തന്റെ ഞാൻ എന്ന ഭാവത്തെ ഇല്ലാതെ ആക്കുക.........
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ തന്നെ തന്റെ സ്നെഹം മുഴുവൻ ആയി കൊടുക്കുക......
ഹ്യദയത്തെ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാക്കുക........മനസ്സിനെ അപ്പൂപ്പൻ താടി പോലെ ഭാരം ഇല്ലാതെ ആക്കുക................
അപ്പൊൾ അതു സംഭവിക്കും.....നിങ്ങൾ പോലും അറിയാതെ......
മനുഷ്യൻ ദൈവം ആയി മാറുന്ന ആ ദിവ്യത്ഭുതം............

Tuesday, March 23, 2010

ആത്മപങ്കാളി (ലേഖനം)




പ്രപഞ്ചം ഉണ്ടായ സമയത്തു എല്ലാം തന്നെ ഒരേ ഒരു ആത്മാവിന്റെ ഭാഗം ആയിരുന്നു. അതിനെ നാം പ്രപഞ്ചാത്മവ് എന്നാണു വിളിക്കുന്നത്. പിന്നീട് എപ്പോഴൊ ആ പ്രപഞ്ചാത്മവു വിഭജിക്കപ്പെട്ടു പലതാ‍യി രൂപാന്തരം പ്രാപിച്ചു ആണു ഇന്നു കാണുന്ന രൂപത്തിൽ ഈ പ്രപഞ്ചം ഉണ്ടായത്. ആത്മാവുകൾ സ്വയം വിഭജിക്കുകയും പിന്നീട് എപ്പൊഴൊ ഒന്നായിത്തീരുകയും അവസാനം അതു പ്രപഞ്ചാ‍ത്മാവിൽ ലയിക്കുകയും ചെയ്യുന്നു . ഈ ലയിച്ചു ചേരലിനെ ആണ് നാം മൊക്ഷം എന്നു വിളിക്കുന്നത്. എപ്പൊഴൊ നമ്മുടെ ആത്മവിന്റെ ഭാഗം ആയിരുന്നതും , പിന്നീട് എപ്പൊഴൊ വിഭജിച്ചു മറ്റൊന്നായി തീർന്നതുമാ‍യ ഒരു ആത്മാവിനെ , നാം സ്വയം അറിയാതെ തേടുന്നുണ്ട് ഒരൊ ജന്മങ്ങളിൾ...നമുക്ക് അതിനെ നമ്മുടെ ആത്മപങ്കാളി എന്നു വിളിക്കാം. ..എല്ലാ മനുഷ്യരുടെ ഉള്ളിലും വളർന്നു വരുമ്പോൾ ബോധപൂർവം അല്ലാതെ തന്നെ ഒരു ideal partner രൂപപ്പെട്ടു വരും.....ഒരു സ്ത്രീ കണ്ടുമുട്ടുന്ന എല്ലാ പുരുഷന്മാരിലും, ഒരു പുരുഷൻ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളിലും കണ്ടെത്താൻ ശ്രമിക്കുന്നത് ഈ സാങ്കൽ‌പ്പിക വ്യക്തിത്വത്തെയാണ് . നിർഭാഗ്യവശാൽ വളരെ അപൂർവ്വം വ്യക്തികൾക്കൊഴിച്ച് മറ്റാർക്കും തന്നെ തന്റെ ആത്മപങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ല...കാരണം വ്യക്തികൾ സ്വയം നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് അല്ലായിത് ...ഒരു വ്യക്തിക്ക് തന്റെ ആത്മപങ്കാളിയെ അയാൾക്കു മുന്നിൽ വെളിപെടുത്തി കൊടുക്കുന്നതു വിശ്വമഹാപ്രക്യതി തന്നെ ആണ്. .. ഈ കണ്ടെത്തൽ ആവട്ടെ പ്രക്യതി എപ്പൊഴൊ എഴുതിവച്ചിട്ടുള്ള സംഭവ്യതയുടെ അത്യപൂർവ്വമായ സംഗമം ആണ് . അതു കൊണ്ടു തന്നെ കണ്ടെത്തുന്നവർക്കാവട്ടെ ഒരുമിക്കുന്നതിനായി അതി സങ്കീർണ്ണമായ പ്രതിബന്ധങ്ങളെ അതി ജീവിക്കേണ്ടതായിട്ടുവരും. ഈ പ്രതിബന്ധങ്ങൾ എല്ലാം തന്നെ പ്രക്യതി ഒരുക്കിയിരിക്കുന്നത് സ്വയം പാകപ്പെടലിന്റെ ഒരു ഭാഗം ആയിട്ടാണ്... വളർച്ചയുടെ ഘട്ടങ്ങളിൾ, സമൂഹം ബോധമനസ്സിൽ അടിച്ചേൽ‌പ്പിച്ചിരിക്കുന്ന മിഥ്യാധാരണകളുടെയും സങ്കൽ‌പ്പങ്ങളുടേയും പുറംതോട് പൊട്ടിച്ചു എറിയേണ്ടത് ഈ യാത്രയുടെ ഭാഗമാണ് . ആത്മപങ്കാളിയിലേക്കുള്ള ഈ യാത്രയിൽ മാ‍ർഗ്ഗനിർദ്ദേശം തരുന്നത് സ്വന്തം ആത്മബോധം തന്നെ ആണ് . സ്വന്തം മനസാക്ഷിയുടെ ശബ്ദം ശ്രവിച്ചു മുന്നൊട്ട് പൊകുന്നവരിൽ സാമൂഹിക ബോധം ഇടപ്പെട്ടു പലതരം ആശയക്കുഴപ്പങ്ങളും സ്യഷ്ടിക്കാറുണ്ട്. ഇത് വ്യക്തി ബോധവും സാമൂഹിക ബോധവും തമ്മിൽ പ്രകടമായ ഒരു വൈരുദ്ധ്യത്തിനുകാരണം ആകുന്നു... ഉദാഹരണത്തിന് -ആത്മപങ്കാളിയുമായി ഒന്നിച്ചു ജീവിക്കുന്നതിനായി സമൂഹം അംഗീകരിക്കുന്ന ബന്ധങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പൊൾ അതു മനസ്സിൽ ഉപരിപ്ലവങ്ങളായ ചില ആശയ സംഘർഷങ്ങൾ സ്യഷ്ടിക്കുന്നു . അങ്ങിനെ വിത്യസ്തങ്ങൾ ആയ തത്വചിന്തകളിലൂടേയൊ ആദർശങ്ങളിലൂടെയൊ സാമൂഹിക ബോധം വ്യക്തി ബോധത്തെ പരിവർത്തനപ്പെടുത്താനോ അല്ലെങ്കിൽ അടിച്ചമർത്താനോ ശ്രമിക്കുന്നു . ആശയപരമാ‍യ ഇത്തരം സംഘർഷങ്ങളെ അതിജീവിച്ച് സ്വന്തം ഹ്യദയത്തിന്റെ ശബ്ദം ശ്രവിച്ചു മുന്നൊട്ട് പോകുന്നവർക്കു മാ‍ത്രമേ പരമം ആയ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാ‍ധിക്കുകയുള്ളു.ശക്തമായ സാമൂഹിക ബോധത്തിനുമേൽ ആത്മബോധത്തിന്റെ സഹായത്താൽ വ്യക്തിബോധം കൊണ്ട് വിജയം വരിക്കുവാൻ വളരെ ദുർലഭം പേർക്കെ കഴിയു....അതിനു വേണ്ടി സമൂഹത്തിനു മുന്നിൽ അവർക്കു പലതും ഹൊമിക്കേണ്ടതായിട്ടുവരും.കാരണം എല്ലാം നഷ്ടപ്പെടുത്തി ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങി തിരിക്കുന്നവർക്ക് മാത്രമേ നിത്യതയുടെ ആ ആനന്ദം അനുഭവിക്കാൻ സാധിക്കു........ . ... പരസ്പരം സ്നേഹിക്കുന്നതിലൂടെ അതിശക്തമായ ഊർജ്ജം ആത്മപങ്കാളികളായ രണ്ട് വ്യക്തികൾ തമ്മിൽ സംപ്രേക്ഷണം ചെയ്യപെടുന്നതാണ്........അതിശക്തമായ ഈ ഊർജ്ജത്തെ വൈകാരിക തലത്തിൽ അല്ലാതെ തന്നെ സ്വീകരിക്കുക എന്നതാണ് ആത്മബോധത്തെ ശക്തിപെടുത്തുന്നതിനുള്ള മാർഗ്ഗം. ഇങ്ങിനെ സ്വീകരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ വെളിച്ചത്തിൽ ആത്മബോധത്തിന് സമയാസമയങ്ങളിൽ പ്രക്യതി നൽകുന്ന സൂചനകളെ മനസ്സിലാക്കാൻ സാധിക്കുന്നു.........ഈ സൂചനകളുടെ അടിസ്ഥാനത്തിൽ മുന്നൊട്ടു പൊകുന്ന ആത്മപങ്കാളികളായ രണ്ട് വ്യക്തികൾ...., തങ്ങളുടെ ആത്മസത്വത്തെ , തന്റെ പങ്കാളിയിൽ കണ്ടെത്തുകയും അങ്ങിനെ പരസ്പരം ഒന്നാണ് എന്നുള്ള ഒരു ആത്മബോധത്തിൽ എത്തി ചേരുകയും ചെയ്യുന്നു. അങ്ങിനെ ഒരെ ആത്മബോധമായി തീർന്ന രണ്ട് വ്യക്തികൾ ഒന്നായി ചേർന്ന് നിത്യമായ ആ പരമാനന്ദത്തെ അനുഭവിക്കുകയും.. അവസാനം എങ്ങു നിന്ന് പുറപ്പെട്ടൊ ആ മഹാപ്രപഞ്ചത്തിന്റെ ആത്മാവിൽ വിലയം പ്രാപിക്കുകയും ചെയ്യുന്നു ..........................................