
നിലാവിന്റെ നീല നൂലിഴകൾ നീണ്ടു കിടക്കുന്ന നാട്ടുവഴികളിലേ പ്രകാശ രേഖകൾക്കിടയിലെ ഇരുട്ടിലൂടെ മിന്നാമിന്നികൾ പറന്ന് ചന്ദ്രബിംബത്തിൽ അലിഞ്ഞു ചേരുന്നു....ചീവിടുകളൂടെയും ചെറുപ്രാണികളൂടെയും ഇടമുറിയാതെയുള്ള പശ്ചാത്തല സംഗീതത്തിനു അനുസരിച്ചു കാവിനു കുടപിടിച്ചു നിൽക്കുന്ന പെരാലിൻ ഇലകൾ ഭൂമിയിൽ നിഴൽ ന്യത്തം ചെയ്യുന്നു...ദേഹത്തു വീണുകിടക്കുന്ന പ്രാകാശരേഖകളെ തട്ടിമാറ്റാൻ പുൽക്കൊടികളെ സാഹായിച്ചു കൊണ്ടു കാറ്റ് അവിടം ആകെ ഓടി നടക്കുന്നു....ഈ സമയം ദൂരെ മാമലകൾക്കുള്ളിൽ ഒളിച്ച് ഇരുന്നുന്നിരിന്ന ശുഭവസ്ത്രധാരികളായ മഞ്ഞിൻ പടയാളികൾ ഒരൊരുത്തരായി വന്നു കാവിനു ചുറ്റും നിലയുറപ്പിച്ചു.......അതുകണ്ടു കാവിലെ കാടിനുള്ളിൾ പതുങ്ങിയിരുന്ന അശൂഭവസ്ത്രധാരികളായ കാവിന്റെ സംരക്ഷകസംഘം എല്ലാവരും പുറത്തിറങ്ങി അവരവരുടെ സ്ഥാനങ്ങളിൽ നിന്നു....എപ്പൊൾ വേണമെങ്കിലും കേട്ടെക്കാവുന്ന രെണഭേരിക്കു കാതോർത്തുക്കൊണ്ടു വ്യക്ഷലാതാതികാൾ ശ്വാസം അടക്കിപിടിച്ചു നിന്നു..മുകളിൽ ആകാശത്തു ചന്ദ്രകുമാരനെ കരിമേഘത്തിൻ പടയാളികൾ പരാജയ പെടുത്തിയിരുന്നു.. കാവിൽ നിന്നും ഓടി ഒളിച്ച പ്രാകാശത്തിന്റെ കൈകൾ അകലെ ചക്രവാളങ്ങളിൽ പെരുംമ്പറ മുഴക്കാൻ തുടങ്ങി....ആസന്നമായ യുദ്ധത്തിന്റെ ഭീതി ഓർത്തു തവളക്കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി... അലറി വിളിച്ചു യുദ്ധകാഹളം മുഴക്കി വന്ന കാറ്റ് കാവിനെ മൊത്തം പിടിചു കുലുക്കി ക്കൊണ്ടു കടന്നു പൊയി...യുദ്ധം ആരംഭിച്ചു.....കരിമെഘത്തിൻ പടയാളികൾ മഴനൂലിലൂടെ കാവിലേക്കു ഊർന്നിറങ്ങി തുടങ്ങി...കാവിനെ വളഞ്ഞിരിക്കുന്ന മഞ്ഞിന്റെ പടയാളികൾ അവരുടെ തണുപ്പിന്റെ കുന്തമുനകൾ കാവിലേക്കു കുത്തി ഇറക്കി..................