Thursday, November 8, 2007

അറിവ്(കവിത)

രാവിന്‍ നീല നിശ്ബ്ദത‌യില്‍‌

പേറ്റു‌നൊവിന്റേ നൊമ്പരം ശിലയേ ഉരുക്കി,

അനാദിയില്‍ ആദ്യ മ‌ന്ത്രമായി‌,

അറിവിന്‍ വെ‌ളി‌ച്ചം‌ പ്രക്രിതിയേ ഉണ‌ര്‍ത്തി‌.



അറിയാ‌ത്ത‌തെ‌ല്ലാം അറിയാന്‍ ശ്രമി‌ച്ചു‌,

അറിയുന്ന‌തെ‌ല്ലാം മറക്കാന്‍ ശ്രമിച്ചു,

അറിയു‌ന്തോ‌റും അറിവ് അകല‌യാ‌യി നിന്നു‌,

അറിയാത്ത‌‌പ്പൊള്‍ അതു അടുത്തു‌വന്നു നിന്നു।



അറിവിന്റെ ബ‌ന്ധനം എനിക്കു സ്വാ‌തന്ത്ര്യം‌ നല്‍കി‌,

എന്റെ സ്വാതന്ത്ര്യം ഞാന്‍ ഇവര്‍ക്കു പങ്കിട്ടു നല്‍കി‌,

പങ്കിട്ട എന്നേ ഇവര്‍ ഭ്രാന്തനു‌മാക്കി,

പിന്നയൊ കല്ലെറിഞ്ഞ്‌ കൊല്ലുവാന്‍ നൊക്കി।



ജിവനും കൊണ്ടു ഞാന്‍ പലായനം ചെയ്തു,

അങ്ങ് അകലെ കാണുന്ന ഗിരി‌ശ്യംഖത്തിലേക്ക്,

അവിടേ കളിക്കുന്ന മേഘങ്ങ‌‌ളെ നൊക്കി ഞാന്‍-

ഒരിക്കലും ഒന്നു അറിയാന്‍ ശ്രമിക്കരുതെന്നൊതി...........





ഇരുട്ടത്തു തപ്പുന്ന മൂഡ സമുഹം

ഒരിക്കലും വെ‌ളി‌ച്ചം‌ കാംക്ഷിക്കയില്ലാ

നല്‍കാന്‍ ശ്രമിച്ചാല്‍ അവര്‍ ഇരുട്ടിട്ടു മൂടും

കലാ‌ന്തരത്തില്‍ മഹാന്‍ എന്നും ഒതും

നാടുകള്‍ നീ‌ളെ പ്രതിമകള്‍ സ്ഥാപിച്ച്

പുവുകള്‍ കൊണ്ടവര്‍ അര്‍പ്പണം ചെയ്യും

ജീവിതത്തില്‍ കുടിച്ച പാന‌പാത്രങ്ങള്‍ക്ക്

ഉത്തരം നല്‍കുമൊ ഈ ഹാരാര്‍പ്പണങ്ങള്‍???



2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇരുട്ടത്തു തപ്പുന്ന മൂഡ സമുഹം

ഒരിക്കലും വെ‌ളി‌ച്ചം‌ കാംക്ഷിക്കയില്ലാ

നല്‍കാന്‍ ശ്രമിച്ചാല്‍ അവര്‍ ഇരുട്ടിട്ടു മൂടും

കലാ‌ന്തരത്തില്‍ മഹാന്‍ എന്നും ഒതും

നാടുകള്‍ നീ‌ളെ പ്രതിമകള്‍ സ്ഥാപിച്ച്

പുവുകള്‍ കൊണ്ടവര്‍ അര്‍പ്പണം ചെയ്യും

ജീവിതത്തില്‍ കുടിച്ച പാന‌പാത്രങ്ങള്‍ക്ക്

ഉത്തരം നല്‍കുമൊ ഈ ഹാരാര്‍പ്പണങ്ങള്‍???

hope... said...

രാവിന്‍ നീല നിശ്ബ്ദത‌യില്‍‌

പേറ്റു‌നൊവിന്റേ നൊമ്പരം ശിലയേ ഉരുക്കി,

അനാദിയില്‍ ആദ്യ മ‌ന്ത്രമായി‌,

അറിവിന്‍ വെ‌ളി‌ച്ചം‌ പ്രക്രിതിയേ ഉണ‌ര്‍ത്തി‌.
voww...ths lines are too good boss..a new thought and good standard..